കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളിൽ വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് കളക്ടർ ഉൾപ്പടെ അര മണിക്കൂറോളം സ്ഥലത്ത് കുടുങ്ങി. പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു കളക്ടർ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. കുടുങ്ങിയവരെ റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി.വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ ജാഗ്രത പാലിച്ചതിനാൽ ആളപായം ഒഴിവാക്കാനായി. ഒരു പ്രദേശത്തിൻ്റെ ഘടനയും അതിരുകളും മാറ്റി വരച്ചാണ് പ്രകൃതി താണ്ഡവമാടിയത്. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുൾ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകൾ ഭാഗികമായി തകർന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!