കുറ്റ്യാടി: തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പൻ തോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു.തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ തന്നെ തൊട്ടിൽപ്പാലം റഹ്മാ (ഇഖ്ര) ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മൊടക്കല്ലൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതാണ് കാർ അപകടത്തിൽ പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.