ഉദ്യോഗാര്ത്ഥികളേ സ്വാഗതം ചെയ്ത് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി). വിവിധ കാറ്റഗറിയിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, ഇലക്ട്രീഷ്യൻ, അറ്റൻഡർ, കമ്പ്യൂട്ടർ ഓപറേറ്റർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്.തസ്തികകൾ ചുവടെ:ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി, എൻഡോക്രിനോളജി (മെഡിക്കൽ വിദ്യാഭ്യാസം), സിസ്റ്റം മാനേജർ (സർവകലാശാലകൾ), ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ (കെ.എസ്.ഇ.ബി), കമ്പ്യൂട്ടർ ഓപറേറ്റർ/അനലിസ്റ്റ്, ഓപറേറ്റർ (ജല അതോറിറ്റി), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ഭക്ഷ്യസുരക്ഷാവകുപ്പ്), ട്രേഡ്സ്മാൻ-ടർണിങ് (സാങ്കേതിക വിദ്യാഭ്യാസം), ഇലക്ട്രീഷ്യൻ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), മെറ്റീരിയൽസ് മാനേജർ (കയർ മാർക്കറ്റിങ് ഫെഡറേഷൻ), അറ്റൻഡർ (കെ.എസ്.ഐ.ഡി.സി);ജില്ലതലം: ഹൈസ്കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം വഴി) (ഒഴിവുകൾ എറണാകുളം, തൃശൂർ, കാസർകോട്, കോട്ടയം ജില്ലകളിൽ); പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഒഴിവുകൾ പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർകോട്) (വിദ്യാഭ്യാസം).സ്പെഷൽ റിക്രൂട്ട്മെന്റ്: സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.ടി), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.ടി) (ആരോഗ്യം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (എസ്.ടി) (ഹോമിയോപ്പതി), ക്ലർക്ക് (എസ്.ടി) (വിവിധ വകുപ്പുകൾ) ഫോറസ്റ്റ് വാച്ചർ (പ്രത്യേക നിയമനം) (എസ്.ടി).എൻ.സി.എ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രഫസർ-നെഫ്രോളജി (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി), അനാട്ടമി (എസ്.ടി), അനസ്തേഷ്യോളജി (എസ്.സി.സി.സി) (മെഡിക്കൽ വിദ്യാഭ്യാസം), മാനേജർ (ഇ.ടി.ബി) (വന വികസന കോർപറേഷൻ); പൊലീസ് കോൺസ്റ്റബിൾ (മുസ്ലിം) (ഇന്ത്യ റിസർവ് ബറ്റാലിയൻ), ഗോഡൗൺ മാനേജർ (എസ്.സി) (കൺസ്യൂമർ ഫെഡറേഷൻ); ഹൈസ്കൂൾ ടീച്ചർ (ജനറൽ) (എസ്.സി),അറബിക് (എസ്.സി/എസ്.ടി), അറബിക് (എൽസി/ആംഗ്ലോ ഇന്ത്യൻ), ഉറുദു (എസ്.സി/എസ്.ടി), തമിഴ് (വിശ്വകർമ), നാച്വറൽ സയൻസ് (തമിഴ് മീഡിയം) (വിശ്വകർമ); ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (മലയാളം മീഡിയം) (എസ്.ഐ.യു.സി നാടാർ), സ്വീയിങ് (തയ്യൽ) ടീച്ചർ (ഹൈസ്കൂൾ) (എസ്.ഐ.യു.സി നാടാർ/ഒ.ബി.സി/എൽസി/ആംഗ്ലോ ഇന്ത്യൻ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എൽ.പി.എസ്) (ഒ.ബി.സി/വിശ്വകർമ), പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (എസ്.ടി),പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (എൽസി/ആംഗ്ലോ ഇന്ത്യൻ/എസ്.സി/എസ്.ടി) (വിദ്യാഭ്യാസം).യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.