Category: Latest News

കണ്ണൂര്‍ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ നാലാംവാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്ബത് വരെയാണ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.വിവിധ…

രാത്രി കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാ​ഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത. വരുന്ന മണിക്കൂറുകളിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3…

കോട്ടയത്തെ ഷെല്‍റ്റര്‍ ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

കോട്ടയം മാങ്ങാനം ഷെല്‍റ്റര്‍ ഹോമില്‍നിന്ന് പോക്സോ കേസ് ഇരകളടക്കം കാണാതായ 9 പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഒന്‍പതുപേരും.ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന്…

സംസ്ഥാനത്ത് പാൽ വിലയിലുണ്ടാകുക വൻ വർധനവ്; പക്ഷേ കർഷകന് കിട്ടുക ഇത്രമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവിലയിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. ലിറ്ററിന് എട്ട് രൂപയോളം വർദ്ധിപ്പിക്കാനാണ് മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വില വർദ്ധനവ് ചർച്ച ചെയ്യാൻ മൂന്ന് യൂണിയനുകളിലേയും പ്രതിനിധികൾ ഇന്ന് അടിയന്തരയോഗം ചേർന്ന ശേഷമാകും തീരുമാനം സർക്കാരിനെ…

പോക്സോ കേസ് ഇരകളടക്കം 9 പെൺകുട്ടികളെ കാണാതായി; സംഭവം കോട്ടയത്തെ ഷെൽട്ടർ ഹോമിൽ, അന്വേഷണം ആരംഭിച്ചു

കോട്ടയം: പോക്സോ കേസ് ഇരകളടക്കം 9 പെൺകുട്ടികളെ കാണാതായി. കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് കുട്ടികളെ കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത്…

തൃശ്ശൂരിൽ മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ

തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐയെ ആക്രമിച്ചവര്‍ അറസ്റ്റിൽ. മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്.  വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ മദ്യപസംഘം. രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36)  , മഠത്തുംപടി സ്വദേശി സനോജ്…

‘ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന രീതിയിൽ’; വിവാദ കത്തിൽ മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: വിവാദ കത്തിൽ മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസ്. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന രീതിയിൽ ആണെന്നും മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും…

പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം; പതിനാറുകാരിയുടെ കരണത്തടിച്ചത് ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന് പതിനാറുകാരിയുടെ കരണത്തടിച്ചു. സംഭവത്തിൽ തമലം സ്വദേശി കാർത്തികയ്ക്ക് പരിക്കേറ്റു. ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ…

ട്രെയിനിലെ ശുചിമുറിയിൽ കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം

പാലക്കാട്: ട്രെയിനിലെ ശുചിമുറിയിൽ കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈ – മംഗലാപുരം ട്രെയിനിൽ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിലാണ് സംഭവം. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ ജീവനൊടുക്കാൻ ശ്രമിച്ചത്.ട്രെയിനിലെ ശുചിമുറിയിൽ വച്ചാണ് പ്രവീണ്‍ കഴുത്ത് അറുത്തത്. ഗുരുതരമായി പരിക്കേറ്റ…

‘കാറ്റ് പോയാൽ പിന്നെ കളികാണാൻ പറ്റൂല ‘; ഫുട്ബോള്‍ ആരാധകർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: ഫുട്ബോള്‍ ആരാധകർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കണം. വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് വൈദ്യുതി ബോര്‍ഡിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ…

error: Content is protected !!