Category: Latest News

മലയാളി വിദ്യാർത്ഥിനിയുടെ മുഖത്ത് ബിയർ കുപ്പി കൊണ്ട് കുത്തി, കാരണം പ്രണയാഭ്യർത്ഥന നിരസിച്ചതിന്

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയ്‌ക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചെന്ന് ആരോപിച്ച് അക്രമി വിദ്യാർത്ഥിനിയുടെ മുഖത്ത് കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയാണ് അക്രമത്തിനിരയായത്. പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ…

പ്രിയക്ക് അപേക്ഷിക്കാൻ പോലുമുള്ള യോ​ഗ്യതയില്ലെന്ന് കോടതി, നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോ.പ്രഫസറായി നിയമനം നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് പ്രിയ വർ​ഗീസിന്റെ നിയമനം റദ്ദാക്കിയത്. പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്ന് കോടതി…

യുവാവിനെ വിളിച്ച് വരുത്തി വിവസ്ത്രനാക്കി യുവതിക്കൊപ്പം ഫോട്ടോയെടുത്തു; ബേപ്പൂരിലെ ഹണിട്രാപ്പിൽ നാലുപേർ പിടിയിൽ

കോഴിക്കോട് ബേപ്പൂരില്‍ ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്തതിന് യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ഒളിവിലുള്ള പ്രതിക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സമാനരീതിയില്‍ പ്രതികള്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് സൂചന.ബേപ്പൂര്‍ ബിസി റോഡിലെ പുതിയനിലത്ത് ശ്രീജ സുഹൃത്തുക്കളായ അഖ്നേഷ്,…

റോഡിൽ നിന്ന വിദ്യാർഥിനിയെ എടുത്തുയർത്തി നിലത്തിട്ടു, അയൽവാസി പിടിയിൽ

കാസർകോട് ∙ മഞ്ചേശ്വരത്ത് റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ ആണ് കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് പ്രകോപനമില്ലാതെ എടുത്തുയർത്തി നിലത്തിട്ടത്.വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ്…

മണിക്കൂറുകളോളം മണ്ണിനടിയില്‍,രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍, ഒടുവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ നിര്‍മ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു.ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്‍റെ നിര്‍മാണ പ്രവ‍ര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.…

വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി

മീനങ്ങാടി : വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി…

ജര്‍മനിയിലെ ചികിൽസക്ക് ശേഷം ഉമ്മൻചാണ്ടി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: ജ‍ര്‍മനിയിലെ ചികിൽസക്ക് ശേഷം മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തെത്തി. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻചാണ്ടിയും കുടുംബവും എത്തിയത്.ജര്‍മനിയില്‍ ലേസർ ശസ്ത്രക്രിയ ആണ് ഉമ്മൻചാണ്ടിക്ക് നൽകിയത്. ലേസർ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം…

ഹോട്ടല്‍ ജീവനക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് മർദ്ദിച്ച് അവശനാക്കിയ ശേഷം; അറസ്റ്റിലായത് കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെയുള്ള പ്രതികൾ

കായംകുളം: ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിൽ. പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ പുല്ലം പ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ കൃഷ്ണകുമാർ മകൻ ചിന്തു എന്ന് വിളിക്കുന്ന അമൽ…

മയോണൈസിൽ നിന്നും ഭക്ഷ്യവിഷബാധ; മുപ്പത് പേർ ആശുപത്രിയിൽ

പാലക്കാട്: മൈലംപുള്ളിയിൽ ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 30 പേർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കുഴിമന്തിയ്‌ക്കൊപ്പം കഴിച്ച മയോണൈസിൽ നിന്നും ആണ് ഭക്ഷ്യവിഷബാധ.മൈലംപള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ചയായിരുന്നു കുഴിമന്തിയും…

കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു; തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ എ.ആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന സിവിൽ പൊലീസ് ഓഫീസറെ എആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തേക്കുതോട് സ്വദേശി ബിനുകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ക്യാമ്പിലെ ബാരക്കിലെ ജനലിൽ തൂങ്ങി…

error: Content is protected !!