തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് എല്ലാ സർക്കാർ സ്വകാര്യ ഐടികൾക്കും നാളെ മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചു. അതേസമയം ആൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുമെന്നും ഡയറക്ടർ അറിയിച്ചു.വിദ്യാർത്ഥികളും അധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു.