പത്തനംതിട്ട: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാർത്ത സമ്മേളനമാണ് വൈറലായിരുന്നത്. എന്നാൽ ആലപ്പുഴയിൽ വച്ച് നടന്ന സമ്മേളനത്തിൽ താൻ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് ആണ് സുധാകരൻ പറയുന്നത്. മാധ്യമപ്രവർത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞത്. ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്. പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തിൽ എവിടെയും താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചരണം ഏറെ വേദനിപ്പിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും താനുമായി ഒരു ത‍ർക്കവുമില്ലെന്നും സുധാകരൻ ആവർത്തിച്ചു.അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന് വാർത്തകള്‍ പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി കെ സുധാകരൻ. കണ്ണൂരിൽ സ്ഥാനാർത്ഥി ആണെന്നുള്ള നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ ആണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും കെ സുധാകരൻ ചോദിച്ചു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കെ സുധാകരൻ തയാറായില്ല.സുധാകരനോട് കളത്തിലിറങ്ങാൻ എഐസിസിയാണ് നിർദേശിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാൻ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട് എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മറിച്ചൊരു തീരുമാനവും ഉണ്ടാകില്ല.ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെങ്കിൽ സുധാകരന് രാജ്യസഭാ സീറ്റ് കൊടുക്കാൻ ഉള്ള ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലീഗിന് രാജ്യസഭാ സീറ്റ് കൊടുക്കും. ഇതും കെ സുധാകരനെ വീണ്ടും മത്സരിപ്പിക്കാൻ കാരണമാണ്. ലീഗ് അടക്കം ഘടകകക്ഷികൾക്കും താല്പര്യം കെ സുധാകരൻ മത്സരിക്കുന്നതിനോടാണ്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കട്ടെയെന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!