ഉദുമ: പ്രസവത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. കാസർഗോഡ് ജില്ലയിൽ ഉദുമ പടിഞ്ഞാറിലെ അബ്ദുല്ലയുടെ മകള്‍ ഫാത്വിമത്ത് തസ്ലിയ(28) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ തസ്ലിയ ആണ്‍കുട്ടിക്ക് ജന്മം നല്‍കി. സുഖപ്രസവത്തിനു ശേഷം രക്തസ്രാവം ഉണ്ടായതാണ് മരണത്തിനിടയാക്കിയത്.ഗര്‍ഭപാത്രം എടുത്തുകളയാമെന്ന് ആദ്യം ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഗര്‍ഭപാത്രം എടുത്ത് കളഞ്ഞെങ്കിലും രക്തസ്രാവം തടയാന്‍ കഴിയാത്ത അവസ്ഥ വരുകയും തസ്ലിയയെമംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു . തുടര്‍ന്ന് അര മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.കാസര്‍കോട് നെല്ലിക്കുന്നിലെ ജമാലാണ് തസ്ലിയയുടെ ഭര്‍ത്താവ്.