തിരുവനന്തപുരം: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. പെൻഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതേ സമയം, എക്സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം.