തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളിൽ ഏറ്റവും പ്രായമുള്ള ഗജമുത്തശ്ശി താര ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന ‘താര’യാണ് വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. അഞ്ച് വർഷം മുൻപ് ഗജമുത്തശ്ശി പട്ടം നൽകി താരയെ ആദരിച്ചിരുന്നു. ഗുരുവായൂർ ആനക്കോട്ടയിലെ ചുരുക്കം പിടിയാനകളിലൊന്നായ താരയെ 1957 മേയ് ഒൻപതിന് കമല സർക്കസ് ഉടമ ദാമോദരനാണ് നടയ്‌ക്കിരുത്തിയത്. സർക്കസിലെ ആനയായിരുന്ന താരയ്‌ക്ക് അന്ന് നാല് വയസായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്.ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾ നന്നായറിയുമായിരുന്ന താര മണ്ഡലകാലത്ത് നടക്കുന്ന സ്വർണകോലം എഴുന്നള്ളത്തിൽ തിടമ്പേറ്റി. ലക്ഷ്‌മിക്കുട്ടി,​ താര എന്നിവയായിരുന്നു ആനക്കോട്ടയിലെ മറ്റ് പെൺ ആനകൾ. പ്രശസ്‌തനായ ഗുരുവായൂർ കേശവനെ നടയ്‌ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി വാർദ്ധക്യ കാല പ്രശ്‌നങ്ങൾ താരയെ അലട്ടിയിരുന്നു. അതിനാൽ പാപ്പാന്മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു ആന.സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. പുന്നത്തുർകോട്ടയിൽ ഗുരുവായൂർ കേശവനൊപ്പം 1975 ൽ വന്ന ആനയാണ് താര. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്. ആനയുടെ മൃതദേഹം നാളെ രാവിലെ 10ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്ര അയപ്പ്. 9 കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയിൽ തന്നെയായിരുന്നു നിൽപ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നൽകിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!