തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതുൾപ്പെടെയുള്ള സുപ്രധാന ഇടപാടുകളിൽ ആര്‍.സി രേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കർശനമായി ചേർത്തിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഉടമയുടെ അറിവോ സമ്മതമോ കൂടാതെയുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ ഇതുമൂലം തടയാൻ കഴിയുമെന്നും വാഹന രജിസ്ട്രേഷന്‍ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് മൊബൈൽ നമ്പർ ചേർക്കേണ്ടത് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…നിങ്ങളുടെ മൊബൈൽ നമ്പർ ഇതുവരെ RC യിൽ ചേർത്തില്ലേ..!?വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും നിങ്ങളുടെ വാഹനം നിങ്ങൾ അറിഞ്ഞു തന്നെ ഉടമസ്ഥത മാറ്റാനും നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ PARIVAHAN സൈറ്റിൽ വാഹന വിവരങ്ങൾക്കൊപ്പം ചേർക്കണം. Tax അടക്കുക, രജിസ്ട്രേഷൻ പുതുക്കുക തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാനും ഇപ്പോൾ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തേ മതിയാകൂ… ഇതിനായി PARIVAHAN സൈറ്റിൽ mobile number update മോഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ എളുപ്പത്തിൽ ഇത് ഓൺലൈൻ ആയി പൂർത്തിയാക്കാം.RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മിൽ അൻപത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കിൽ ഈ മോഡ്യൂൾ വഴി ചെയ്യാൻ കഴിയണമെന്നില്ല. ഉദാ: RC, ആധാർ എന്നിവയിൽ ഉടമയുടെ പേര് യഥാക്രമം ‘ജോൺ കുരിശിങ്കൽ’ എന്നും ‘ജോൺ കെ’ എന്നും ആണെങ്കിൽ അത് വ്യത്യാസമായി കാണിച്ചേക്കാം.ഇത്തരം സാഹചര്യത്തിൽ തൊട്ടടുത്ത് കാണുന്ന ‘update mobile number done at RTO’ എന്ന മോഡ്യൂൾ വഴി രേഖകൾ അപ്‌ലോഡ് ചെയ്ത് R T ഓഫീസിലേക്ക് ഓൺലൈൻ ആയി നൽകി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, RC, mobile നമ്പർ ലിങ്ക് ചെയ്ത e-adhar എന്നിവ അപ്‌ലോഡ് ചെയ്ത് നൽകിയാൽ മതിയാകും