കുന്ദമംഗലം: പകൽ ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന കൊളത്തറ സ്വദേശി പിടിയിൽ, മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്നു വിളിക്കുന്ന അപ്പൂട്ടൻ എന്ന വേതാളം ജിത്തു വിനെയാണ് കുന്ദമംഗലം പൊലീസ് ഇന്നലെ രാത്രി ഫറോക്ക് കഷായപടി വാടക കോട്ടേഴ്സിൽ വെച്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 27ന് ചാത്തമംഗലം ചേനോത്ത് ചെറു നാരകശ്ശേരി എന്ന വീടിന്റെ പിൻ വാതിലിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്നു മേശ വലിപ്പിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപയും സാധനങ്ങളും കളവു ചെയ്തുകൊണ്ടു പോയത് ഇയാളാണെന്ന് തെ ളിഞ്ഞിട്ടുണ്ട്. മുപ്പതോളം സിസിടി വി ദൃശ്യങ്ങളും അടുത്തിടെ ജയിലിൽ നിന്നും ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും കുന്നമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ആരാണെന്ന് പൊ ലീസിന് മനസ്സിലായത്. രാവിലെ ഏഴര മണിക്ക് വാടക കോട്ടേഴ്സിൽ നിന്നും ഇറങ്ങി ബസ് കയറി കളവ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഏരിയയിൽ ബസ് ഇറങ്ങി ഇടവഴികളും പോക്കറ്റ് റോഡിൽ കൂടിയും നടന്നു റോഡരികിലെ വി ടുകളിൽ ചെന്ന് ആദ്യം കോളിംഗ് ബെൽ ആ ടിക്കുകയോ വാതിലിൽ മുട്ടുകയോ ചെയ്ത ശേഷം ആളില്ല എന്ന് ഉറപ്പായാൽ പരിസരംനിരീക്ഷിച്ചു പൂവിനകത്തോ, ചെടിച്ചട്ടിയിലോ, ജനൽ പൊളിക്കുള്ളിലോ, ഏതെങ്കിലും പാത്രത്തി തിനടിയിലോ വീടിന്റെ താക്കോൽ തിരഞ്ഞ് അത് കിട്ടിയാൽ വാതിൽ തുറന്ന് അകത്തു കയറുന്നതാണ് രീതി. അല്ലെങ്കിൽ കയ്യിൽ കരുതിയ എക്സൊ ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച് അകത്തു കയറും. പൊലീസ് ഇതിനെപ്പറ്റി ചോദിച്ചതിൽ 99% വീടുകളും പൂട്ടി വീട്ടുകാർ പോകുമ്പോൾ ചാവി കൊണ്ടു പോകില്ലെന്നും കാരണം ചാവി ന ഷ്ടപ്പെട്ടു പോയാൽ വീട്ടുടമയ്ക്ക് വാതിൽ പൊളിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളതു കൊണ്ടാണ് വിട്ടുകാർ ഒളിപ്പിച്ചുവെച്ച താക്കോൽ തിരയുന്നതെന്നുമായിരുന്നു മൊഴി. തേഞ്ഞിപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 വിടുകളും നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു വീടുകളും സമാന രീതിയിൽ കവർച്ച നടത്തിയതിന് കേസുകൾ നിലവിലു ണ്ട്. ഇതിന് ജയിലിൽ കിടന്ന് സെപ്റ്റംബർ അ വസാനമാണ് ജാമ്യത്തിലിറങ്ങിയതാണ്. പ്രതിയെ ഇന്ന് കുന്നമംഗലം കോടതിയിൽ ഹാജ രാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.