കോഴിക്കോട്: കണ്ണംപറമ്പില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പെട്ടന്ന് തീപ്പടരുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. വൈകീട്ട് അഞ്ചു മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് തീ ആദ്യം പടര്‍ന്നത്. പിന്നീട് താഴേക്കും തീപ്പടര്‍ന്നു. ഇവിടെ ഉണ്ടായിരുന്ന പാചകവാതക സിലിന്‍ഡറുകള്‍ തൊഴിലാളികള്‍ തീ കണ്ട ഉടനെ പുറത്ത് എത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി.കോഴിക്കോട് ബീച്ചിൽ നിന്ന് പോലും പുക ഉയരുന്ന ദൃശ്യം ലഭ്യമായിരുന്നു,മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂർണ്ണമായി അണച്ചത്,