തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 20 പൈസ വരെയാണ് യൂണിറ്റിന് ശരാശരി കൂട്ടിയത്. ഇതോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇത് വലിയ ഒരു തിരിച്ചടിയാണ്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നിരക്ക് വർധനയില്ല. പകരം 50 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്കാണ് നിരക്ക് വർധന ബാധകമാകുക.