കൊച്ചി: ഗൾഫ് വിമാനയാത്ര നിരക്ക് വർധന. ഈ നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ വിമർശനം. ഇത്തരമൊരു ആവശ്യം കേന്ദ്രസർക്കാറിൽ ഉന്നയിക്കാത്തത് പരാമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതിൽ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.ഹരജിയിൽ സംസ്ഥാന സർക്കാറിനെ സ്വമേധയാ കക്ഷിചേർത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി. യാത്രാനിരക്ക് നിയന്ത്രണ ആവശ്യം അടിയന്തരമായി കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കണമെന്ന നിർദേശിച്ച കോടതി, നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.