അഞ്ചൽ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസിൽ വീട്ടമ്മക്ക് പിന്നാലെ കാമുകനും പിടിയിൽ. തിരുവനന്തപുരം അണ്ടൂർക്കോണം ആമിന മൻസിലിൽ മിഥുൻ ഷാ (29)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പ് യുവതി അഞ്ച് വയസ്സുള്ള മകനെ ഡാൻസ് സ്കൂളിൽ എത്തിച്ച ശേഷം മിഥുൻഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുകൊണ്ടിരിക്കെ, കഴിഞ്ഞ മാസം ആറിനാണ് യുവതി അഞ്ചൽ പോലീസിൽ കീഴടങ്ങിയത്.കാമുകൻ മിഥുൻ ഷാ നെടുമങ്ങാട്ട് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി മിഥുൻ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.