നരിക്കുനി അങ്ങാടിയിൽ നിന്ന് സ്കൂട്ടറിൽ യാത്ര ചെയ്ത മടവൂർ സ്വദേശിയായ യുവതിയാണ് രക്ഷപെട്ടത്,ഇന്ന് വൈകുന്നേരം 5 മണിയോടെ നരിക്കുനി നിന്ന് മടവൂരിലേക്കുള്ള യാത്ര മദ്ധ്യേ പടനിലം റോഡിലെ റോയൽ ഇലക്ട്രിക്കൽസിന് സമീപം വെച്ച് യുവതിയുടെ കൈപ്പിടിയിലേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുകയായിരുന്നു, ഉടൻതന്നെ യുവതി സ്കൂട്ടർ നിർത്തി പുറത്തിറങ്ങുകയായിരുന്നു, ഉടൻതന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടുത്തക്കാരൻ കള്ളൻതോട് കബീർ സ്ഥലത്ത് എത്തുകയും വില്ലൂന്നി ഇനത്തിൽപ്പെട്ട പാമ്പിനെ പിടിക്കുകയും ചെയ്തു,