കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ ചപ്പമലയിൽ പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടർന്ന് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ചപ്പമല പൊന്നമ്മ കുട്ടപ്പൻ ( 60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടു ബോധ രഹിതയായി വീഴുകയായിരുന്നു. ഇതിനിടെ പൊന്നമ്മക്കും പൊള്ളലേൽക്കുകയായിരുന്നുപൊന്നമ്മയെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂർ വനത്തിലേക്ക് പടർന്ന തീ ഫയർ ഫോഴ്സ് എത്തി അണക്കുകയായിരുന്നു.