മലപ്പുറം: മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവിൽ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്.കുളിക്കാനെത്തിയ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. ഫായിസയും ഫിദയും അയൽവാസികളോടൊപ്പമാണ് കുളിക്കാനെത്തിയത്. അതിനിടയിൽ ഫിദ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത് കണ്ട ഫാത്തിമ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്.നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.