യുവാവ്നരിക്കുനി :ഇന്നലെ 27.02.2023 ന് രാത്രി താമരശ്ശേരി ചുരത്തിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് ബീഹാർ സ്വദേശികളായ ദമ്പതികൾക്ക് തിരിച്ചേൽപ്പിച്ച് നരിക്കുനി കാവും പൊയിൽ സ്വദേശി അബ്ദുൾ നാസർ എന്ന യുവാവ് മാതൃകയായി, ഇന്നലെ ചുരത്തിലൂടെ യാത്ര ചെയ്യവേ റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ 5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 26000 രൂപയും അടങ്ങിയ ബാഗ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അതോടൊപ്പം തന്നെ പീസി ന്യൂസ് അഡ്മിനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു,പോലീസ് ഇവരുടെ ബാങ്ക് പാസ്ബുക്കുമായി ഐസിഐസിഐ ബാങ്കിൽ എത്തി അവരുടെ നമ്പർ കളക്ട് ചെയ്ത് അവരെ ഫോണിൽ ബന്ധപ്പെടുകയും അവർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി അബ്ദുൽ നാസർ മുഖാന്തരം ബാഗ് കൈപ്പറ്റുകയും ചെയ്തു