കാർഗിൽ: ലഡാക്കിൽ ഹിമപാതത്തെ തുടർന്ന് രണ്ട് മരണം. ലഡാക്കിലെ കാർഗിൽ ജില്ലയിലാണ് ഹിമപാതത്തിൽ പെട്ട് ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയും മരിച്ചത്. കുൽസും ബി (14), ബിൽക്വിസ് ബാനോ (25) എന്നിവരാണ് മരിച്ചത്.കാർഗിൽ-ജനസ്‌കർ ഹൈവേയിലെ ടാംഗോൾ ഗ്രാമത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോൾ ഇരുവരും ഹിമപാതത്തിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അവരെ രക്ഷിക്കാനായില്ല.രക്ഷാപ്രവർത്തകർ അവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്തിമ ചടങ്ങുകൾക്കായി അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു