നിലമ്പൂർ: ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം, യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ കരുണാലയപ്പടി താമരശ്ശേരി നവാസിനെയാണ് പോലീസ് പിടികൂടിയത്.നിലമ്പൂര്‍ വീട്ടിച്ചാലില്‍ താമസിക്കുന്ന മൂത്തേടം വെല്ലടിമുണ്ട സ്വദേശി ചേരൂര്‍ വീട്ടില്‍ ഷിബു വര്‍ഗീസി (40)നെയാണ് നവാസ് മദ്യക്കുപ്പി പൊട്ടിച്ച് കൈയ്ക്കും മുഖത്തും കഴുത്തിലും കുത്തിപ്പരിക്കേല്പിച്ചത്. സ്വകാര്യബാറിന് സമീപം മിനി ബൈപ്പാസ് റോഡ് അരികിലെ ചപ്പാത്തിക്കടയുടെ മുന്‍പില്‍വെച്ചാണ് സംഭവം നടന്നത്.വധശ്രമകുറ്റത്തിനാണ് പോലീസ് നവാസിനെതിരെ കേസ് എടുത്തിരിക്കുന്നത്. സമാനസ്വഭാവമുള്ള ആക്രമണത്തിന് മുൻപും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018-ല്‍ മറ്റൊരാളെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിലായിരുന്നു മഞ്ചേരി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നത്.