പാറശ്ശാല: സഞ്ചാരപ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയവ. നല്ല കോടമഞ്ഞും തണുപ്പും നിറഞ്ഞ താഴ്വരകളിലൂടെ കെഎസ്‌ആർടിസിയിൽ ഏകദിന ഉല്ലാസ യാത്രനടത്താൻ അവസരം. ഈ പൂജാ അവധി തുടങ്ങിക്കഴിഞ്ഞാൽ സെക്കൻഡ് സാറ്റർഡേ അവധിയും ഒത്തുവരുമ്പോൾ പിന്നെ വേറൊന്നും നോക്കാനില്ല. കീശ ചോരാത്ത നിരക്കിൽ വളരെ സുരക്ഷിതമായി കെഎസ്ആർടിസി പാറശാലയോടൊപ്പം ഒന്നു പോയിട്ട് വരാം. രണ്ടാമത്തെ ബസ്സിന്റെ ടിക്കറ്റ് ബുക്കിംഗ് തുടരുന്നു. കൂടാതെ ഒക്ടോബർ 13 പൊന്മുടി യാത്ര ഒക്ടോബർ 24 ഗവി യാത്ര എന്നിവ ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടുക 9633115545 9446704784കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകുമെന്ന് മുൻപ് അറിയിപ്പുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജിയണൽ വർക്ക് ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജിയണൽ വർക്ക് ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.