സലാല: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി സലാലയില്‍ അന്തരിച്ചു. തലശ്ശേരി, ചിരക്കര കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സലാല ഹസ്സന്‍ ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. 26 വയസ്സായിരുന്നു. അവിവാഹിതനാണ്.സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പിതാവ്: പരേതനായ പുത്തന്‍ പുര ഉമ്മര്‍. മാതാവ്: ഷമീറ കാടന്‍ കണ്ടി.