നരിക്കുനി : നെടിയനാട് എ.യു.പി സ്കൂളിൽ സ്കൂൾ കായികമേള സമാപിച്ചു. ഒളിമ്പ്യാഡ് 2k24 എന്ന പേരിൽ കരിയാട്ടിചാലിൽ ഗ്രൗണ്ടിൽ നടന്ന സ്കൂൾ സ്പോർട്സ് Mec-7 ഹെൽത്ത് ക്ലബ്ബ് സോണൽ കോഡിനേറ്റർ നിയാസ് എകരൂൽ ഉദ്ഘാടനം ചെയ്തു, എച്ച് എം വഹീദ ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ധനേഷ്, എം പി ടി എ പ്രസിഡണ്ട് അഷിത ടീച്ചർ, സീനിയർ അസിസ്റ്റന്റ് സീനത്ത് ടീച്ചർ, സ്പോർട്സ് ഇൻ ചാർജ് ഇഖ്ബാൽ മാസ്റ്റർ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഷ്റഫ് കെ ഒ എന്നിവർ സംസാരിച്ചു.കായികമേള ചേളന്നൂർ ബി.ആർസിയിലെ ഗ്രേഷ്‌മ ടീച്ചർ നിയന്ത്രിച്ചു. മുല്ല,തെച്ചി,തുമ്പ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായുള്ള മത്സരത്തിൽ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയ അധ്യാപകരായ മെഹബൂബ് മാസ്റ്റർ, ഹാനി മാസ്റ്റർ, ഐശ്വര്യ ടീച്ചർ, ജസീറ ടീച്ചർ, നഹീദ ടീച്ചർ, ഷെഫീഖ് സാർ എന്നിവരുടെ ഇടപെടൽ മത്സരാർത്ഥികൾക്ക് ആവേശം പകരുന്നതായി. സ്കൂളിലെ മുൻ അധ്യാപികയും നിലവിൽ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അഞ്ജു ടീച്ചർ നെടിയനാട് എ.യു.പി സ്കൂളിലേക്ക് സ്പോൺസർ ചെയ്ത സ്പോർട്സ് കിറ്റ് ഡെപ്യൂട്ടി ലീഡർ വേദിക എച്ച് റാം ഉദ്ഘാടന ചടങ്ങിൽ എച്ച് എം വഹീദ ടീച്ചർക്ക് കൈമാറി.സ്പോർട്സ് അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി തുമ്പ ഒന്നാം സ്ഥാനവും മുല്ല രണ്ടാം സ്ഥാനവും തെച്ചി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ച ഗ്രൂപ്പിനും മത്സരാർത്ഥികൾക്കുമുള്ള സമ്മാനം വ്യാഴം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകുന്നതാണ്