മുംബയ് : ബസ്മതി അരിയുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളായ കെ.ആർ.ബി.എൽ തങ്ങളുടെ ഒരു കിലോഗ്രാം ബസ്മതി അരി പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ബസ്‌മതി അരിയുടെ വിതരണത്തിൽ ഇന്ത്യയിലെ മുൻനിര വിതരണക്കാരായ ഇവരുടെ ഇന്ത്യാ ഗേറ്റ് പ്യുവർ ബസ്മതി റൈസ് ഫീസ്റ്റ് റോസാന സൂപ്പർ വാല്യു പായ്ക്ക് ആണ് കമ്പനി തിരിച്ചുവിളിച്ചത്. ഈ ബസ്മതി അരിയിൽ പരിശോധന നടത്തിയതിനെ തുടർന്ന് കീടനാശിനിയുടെ അളവ് അനുവദനീയമായതിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതുടർന്നാണ് ഈ അരി വിപണിയിൽ നിന്ന് പിൻവലിച്ചത്.കെ.ആർ.ബി.എൽ തിരിച്ചുവിളിച്ച പാക്കറ്റുകളിൽ രണ്ടുതരം കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തയാമെത്തോക്സം,​ ഐസോപ്രൂട്ടുറോൺ എന്നിവയാണ് അവ. ഇത് ഉള്ളിൽ ചെന്നാൽ വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.സ്മബതി അരിയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളും ഇന്ത്യയിലെ പ്രധാന വിതരണക്കാരുമാണ് കെ.ആർ.ബി.എൽ. തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ എല്ലാം ഒരുമിച്ച് പാക്ക് ചെയ്തവയായിരുന്നു. ഒറ്റ ബാച്ചാണ് ഇവയെല്ലാം. മുന്നറിയിപ്പ് ലഭിച്ചയുടൻ തന്നെ ആ ബാച്ചിലെ പാക്കറ്റുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി കെ.ആർ.ബി.എൽ വ്യക്തമാക്കി.2024 ജനുവരിയിലാണ് 1.1 കിലോഗ്രാം വരുന്ന പാക്കറ്റുകൾ പാക്ക് ചെയ്തത്. 2025 ഡിസംബർ വരെയാണ് ഇവയുടെ എക്സ്പയറി ഡേറ്റ്. ഇന്നലെ കമ്പനിയുടെ സ്റ്റോക്ക് വാല്യൂ 1.74 ശതമാനം ഇടിഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!