‘എറണാകുളം: ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടർ ആയിരുന്നു ഇയാൾ. കളമശേരി എച്ച്എംടി ജംക്‌ഷനിൽ വച്ചാണ് സംഭവം. അമേഷിനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.മാസ്‌ക് ധരിച്ചെത്തിയ അക്രമി ബസിനുള്ളിൽ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ‘എന്റെ സഹോദരിയെ നീ ഇനി കളിയാക്കുമോ?’ എന്നും അക്രമി ആക്രോശിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിഗ നിഗമനം. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.