കോഴിക്കോട് നരിക്കുനി സ്വദേശി ഹൈദരാബാദിൽ അപകടത്തിൽ മരണപ്പെട്ടു, പുല്ലാളൂർ വള്ളിയേടത്ത് മിത്തൽ അഭിനന്ദ് (24) ആണ് മരണപ്പെട്ടത്, കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് സി എച്ച് സെന്ററിന്റെ ആംബുലൻസ് വൈറ്റ് ഗാർഡ് അംഗം ഫാറൂഖ് നരിക്കുനിയുടെ നേതൃത്വത്തിൽ ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്, അഭിനന്ദിന്റെ കൂടെ യാത്ര ചെയ്തിരുന്ന ചീക്കിലോട് സ്വദേശിയ യുവാവും ഗുരുതരപരിക്കുകളോടെ ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്