തിരുവനന്തപുരം: ദുരന്ത ഭൂമിയായി മാറി വയനാട്. നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 73 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ സുരക്ഷിതമായി ഇറക്കാനാണ് ശ്രമിക്കേണ്ടത്. അനാവശ്യമായി പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനും പകർത്താനും വേണ്ടി ആരും പോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനും യാത്രകൾക്കും മറ്റുമായി ആളുകൾ പോകുന്നത് പോലീസുകാരുടെ നിലവിലെ രക്ഷാപ്രവർത്തനത്തെ ബാധിക്കുംtവയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ജനങ്ങൾ കാഴ്ചകൾ കാണാൻ തടിച്ചുകൂടുന്നത് പലപ്പോഴും രക്ഷാ പ്രവറത്തനത്തിന് തടസ്സമാകാറുണ്ട്. സഹായങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം എന്നും പൊലീസിന്റെ ഫേസ്ബുക് പേജിലെ അറിയിപ്പിൽ പറയുന്നു. ചിലപ്പോഴെങ്കിലും നാട്ടുകാരുമായുള്ള സംഘർഷത്തിനും സന്ദർശകരുടെ പ്രവാഹം കാരണമാകാറുണ്ട്