കോഴിക്കോട്:പാറന്നൂർ ഉസ്താദ് സ്മാരക അഞ്ചാമത് പണ്ഡിത പ്രതിഭാ പുരസ്കാരം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ, എ വി അബ്ദുറഹ്മാൻ ഫൈസിക്ക് സമർപ്പിച്ചു.50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.സമസ്ത ട്രഷറർ ആയിരുന്ന പാറന്നൂർ പി പി ഇബ്രാഹിം മുസ്ലിയാരുടെ സ്മരണാർത്ഥം റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സ്വതന്ത്ര സംഘടനയായ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്. സമസ്ത കേന്ദ്ര മുഷാവറ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ അംഗം, സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കോഴിക്കോട് ജില്ല പ്രസിഡന്റ്, നന്തി ദാറുസ്സലാം അറബിക് കോളേജ് സെക്രട്ടറി തുടങ്ങി വിത്യസ്ത തലങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എ വി അബ്ദുറഹിമാൻ ഫൈസിയുടെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി.പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രശസ്തി പത്രവും മൂസക്കുട്ടി ഹസ്രത്ത് ഉപഹാരവും സമർപ്പിച്ചു.സമീർ പുത്തൂർ പരിചയപ്പെടുത്തി. ഫള്ലുറഹ്മാൻ പതിമംഗലം പ്രശസ്തി പത്രം വായിച്ചു. ഉമർ ഫൈസി മുക്കം, ഒളവണ്ണ അബൂബക്കർ ദാരിമി,അഡ്വ. പ്രവീൺകുമാർ അബ്ദുൽ ഗഫൂർ സൂര്യ, ഉമർ പാണ്ടികശാല അനുമോദന പ്രസംഗം നടത്തി. ഇ കെ അബൂബക്കർ മുസ്ലിയാർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, സത്താർ പന്തല്ലൂർ,അബ്ദുൽ ബാരി ബാഖവി, റഷീദ് ഫൈസി വെള്ളായിക്കോട്, സലാം ഫൈസി മുക്കം, ഹസൈനാർ ഫൈസി, മുസ്തഫ ബാഖവി പെരുമുഖം, അസ്ലം ബാഖവി പാറന്നൂർ, കെ പി കോയ സാഹിബ്, അലി അക്ബർ മുക്കം, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, കെ സി അബൂബക്കർ ദാരിമി പാലക്കാട്, സയ്യിദ് എ.പി പി തങ്ങൾ, സയ്യിദ് മിർബാത് തങ്ങൾ, ജാഫർ ദാരിമി, മൂസക്കുട്ടി നെല്ലിക്കപറമ്പ്, ശമീജ് പതിമംഗലം, ശഹീൽ കല്ലോട്, അബ്ദുൽ കരീം പയോണ, നജീബ് നെല്ലാം കണ്ടി ,സലാം കളരാന്തിരി അഷ്റഫ് കൊടുവള്ളി, ശബീർ ചക്കാലക്കൽ, റഫീഖ് മുട്ടാഞ്ചേരി, ഇസ്ഹാഖ് ദാരിമി, സദ്ധീഖ് എടത്തിൽ, അമീൻ വെളിമണ്ണ തുടങ്ങിയ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ മഹല്ല്, സ്ഥാപന മേധാവികളും സംബന്ധിച്ചു സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും കെ ഡി എം എഫ് ട്രഷറർ മുഹമ്മദ് ഷബീർ പൂവാട്ടുപറമ്പ് നന്ദിയും പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!