റസിഡന്റ് ഡോക്ടർമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു; അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം ഈ മാസം എട്ടാം തീയതി
തിരുവനന്തപുരം: റസിഡന്റ് ഡോക്ടർമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ഈ മാസം എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. സ്റ്റൈപ്പന്റ് വർദ്ധന അടക്കം ആവശ്യപ്പെട്ടാണ് സമരം.