Month: November 2023

താമരശ്ശേരി ചുരത്തിൽ വാഹന അപകടം

താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ.എസ്‌.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച്‌ അപകടം.ആർക്കും പരിക്കില്ല. ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്‌.

നേപ്പാളിൽ ശക്തമായ ഭൂകമ്പം; മരണ സംഖ്യ 130 ആയി, ദുരിത ബാധിത മേഖലകൾ സന്ദർശിച്ച് പ്രധാനമന്ത്രി

നേപ്പാൾ: നേപ്പാളിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 130 ആയി. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് നേപ്പാളിൽ ഇന്നലെ രാത്രി ഉണ്ടായത്. റിക്റ്റർ സ്കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.നേപ്പാൾ…

ആലുവ കൊലക്കേസ്; പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി നിർദ്ദേശം, ശിക്ഷാവിധി വ്യാഴാഴ്ച

ആലുവ: ആലുവയിൽ അഞ്ചുവയുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷ വിധി പറയുന്നത് നവംബർ ഒൻപതിന്. ബിഹാർ സ്വദേശിയായ അസ്ഫാക് ആലം ക്സിൽ കുറ്റക്കാരനണെന്ന് കോടതിയ്ക്ക് മുന്നിൽ തെളിഞ്ഞു. എന്നാൽ പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശച്ചിട്ടുണ്ട്.പ്രതി…

‘ഈറ്റ് കൊച്ചി ഈറ്റ്’ ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരിച്ച നിലയില്‍

കൊച്ചി: സോഷ്യൽ മീഡിയ ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ…

ചെടിച്ചട്ടികളിലും ഷൂവിലും വീടിന്റെ ചാവി വെച്ച് പുറത്ത് പോവുന്നവർ ജാഗ്രതൈ…. ആളില്ലാത്ത വിടുകളിൽ പകൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

കുന്ദമംഗലം: പകൽ ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന കൊളത്തറ സ്വദേശി പിടിയിൽ, മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്നു വിളിക്കുന്ന അപ്പൂട്ടൻ എന്ന വേതാളം ജിത്തു വിനെയാണ് കുന്ദമംഗലം പൊലീസ് ഇന്നലെ രാത്രി ഫറോക്ക് കഷായപടി വാടക കോട്ടേഴ്സിൽ വെച്ച് അറസ്റ്റ്…

വയനാട് കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

മേപ്പാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ചോലമല സ്വദേശി കുഞ്ഞാവറാന്‍ (58)ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കല്‍പ്പറ്റ മേപ്പാടി എളമ്പലേരിയിലാണ് സംഭവം. രാവിലെ പണിക്ക് പോകുമ്പോള്‍ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.എളമ്പലേരിയിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. കുറേ നാളുകളായി…

തൃത്താലയിൽ നടന്നത് ഇരട്ടക്കൊല; ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി; സുഹൃത്തിന്റെ മൊഴിയില്‍ ദുരൂഹത

പട്ടാമ്പി: തൃത്താല കണ്ണനൂരില്‍ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതമെന്ന് പോലീസ്. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അന്‍സാറിന്റെ സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തി. കബീറിനെയും കഴുത്തുമുറിച്ച് കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ സുഹൃത്ത് മുസ്തഫ പോലീസ് കസ്റ്റഡിയിലാണ്.വ്യാഴാഴ്ച കൊല്ലപ്പെട്ട…

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപെടുത്തിയ സംഭവം; കേസില്‍ കോടതി ഇന്ന് വിധി പറയും

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. കേസിലെ ഏക പ്രതിയാണ് ബീഹാർ സ്വദേശി അസ്ഫാക് ആലം. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് വിധി പ്രസ്താവിക്കുക. 26 ദിവസം കൊണ്ട് അതിവേഗത്തിൽ…

നേപ്പാളിൽ ഭൂചനലം; റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി, 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ഭൂചനലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ഡൽഹി ഉൾപ്പെട്ടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ നേപ്പാളിൽ ഇനിയും മരണസംഖ്യ…

യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ നാല് പേർ പിടിയിൽ

കൊച്ചി: മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അകപ്പെടുത്തുകയായിരുന്നു. കൊല്ലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം…

error: Content is protected !!