തൃശൂര്‍: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി നാട്ടി കെഎസ്‌യു. കേരളവര്‍മ്മ കോളജില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെഎസ്‌യു ജയിച്ചു മുന്നേറിയത്. 32 വര്‍ഷത്തിന് ശേഷം കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടനിലൂടെയാണ് പാർട്ടി കേരളവര്‍മ്മയില്‍ ജനറല്‍ സീറ്റ് നേടിയെടുത്തത്.അതേസമയം എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം കേരളവര്‍മ്മയില്‍ റീക്കൗണ്ടിങ്ങ് നടത്തും. തൃശൂർ ജില്ലയിലെ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മേധാവിത്തം തുടർന്നു