Month: December 2023

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് ഓട്ടോ ഡ്രൈവർ മരിച്ചു

കോഴിക്കോട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊരങ്ങാട് തെരുവിൽ എളവീട്ടിൽ ബൈജു (46) മരിച്ചു. കൊയിലാണ്ടി 14ാം മൈലിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.ഇവിടുത്തെ പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്കിറങ്ങുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം…

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി; രണ്ട് പെൺമക്കൾക്കും പരിക്ക്

കൊച്ചി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കക്കാട് സ്വദേശി ബേബിയാണ് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ട്രെയിനിൽ നിന്ന് വീണു; കോഴിക്കോട് സ്വദേശിയുടെ കാലിനും തലയ്ക്കും ഗുരുതര പരിക്ക്

മലപ്പുറം: ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്. ഉള്ളിയേരി സ്വദേശി സി.കെ വിപിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴ് മണിക്ക് താനൂരിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ വിപിന്റെ കാലിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്.താനൂർ തെയ്യാല റെയിൽവേ ഗേറ്റിന് സമീപമാണ് ഇയാളെ…

കൊച്ചുവേളിയുടെയും നേമത്തിന്റെയും പേര് മാറുന്നു; ഇന്ത്യൻ റെയിൽവെയുടെ പുതിയ തീരുമാനത്തിന് കാരണം..

തിരുവനന്തപുരം: രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാൻ പോകുന്നത്. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നുമാക്കും. രണ്ടു സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രൽ…

പത്തുവയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

കോഴിക്കോട്: പത്തുവയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പുള്ളഞ്ഞിമേട് താഴെ വനഭൂമിയില്‍ ബിജിത് കുമാര്‍-രാജി ദമ്പതികളുടെ മകന്‍ ആര്യജിത് (10) ആണ് മരിച്ചത്. സംഭവ സമയത്ത് വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ട്…

സഹോദരിയുടെ വീട്ടിൽ കയറി മോഷണം; 1 ലക്ഷം രൂപയുമായി കടന്ന പ്രതി പൊലീസ് പിടിയിൽ

കൊച്ചി: വീട്ടുകാർ ഇല്ലാത്ത തക്കം നോക്കി സ്വന്തം സഹോദരിയുടെ വീട്ടിൽ കയറി മോഷണം നടത്തി. കേസിൽ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സമഗുരി സ്വദേശി ഇംദാദ് ഹുസൈൻ ആണ് പിടിയിലായത്. പെരുമ്പാവൂർ കണ്ടന്തറയിലെ സഹോദരിയുടെ വീട്ടിൽ നിന്നും ഒരു…

ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ; പുതുവത്സര സമ്മാനവുമായി മലബാര്‍ മില്‍മ

കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് 3 കോടിയുടെ പുതുവത്സര സമ്മാനവുമായി മലബാര്‍ മില്‍മ. 2.25 കോടി രൂപ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായി 75 ലക്ഷം രൂപയും നൽകാൻ ആണ് മേഖലാ യൂണിയന്‍ ഭരണ സമിതി ചേർന്ന യോഗത്തിൽ തീരുമാനമായത്.2023 നവംബര്‍ ഒന്നു…

പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം; പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം; തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം. 12 മണിക്ക് ശേഷം മാനവീയം വീഥിയിയിൽ പരിപാടികൾ നടത്താൻ അനുവാദം ഇല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ബീച്ചുകളിലെയും…

നൂറാം വാർഷികം ആർക്കും നടത്താം, സമസ്തയുടേതാണ് ഔദ്യോഗിക പരിപാടി; ഇകെ അബൂബക്കർ മുസ്‌ലിയാറുടെ കബർ സന്ദർശനം കാന്തപുരത്തിന്റെ ഒരു മടങ്ങി വരവായി കാണാം, തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കും; ജിഫ്രി തങ്ങൾ

കോഴിക്കോട് : സമസ്ത ഐക്യത്തിന്റെ വാതിൽ അടക്കുന്നില്ലെന്നും ജനുവരി 28 ന് ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്തയുടെ നൂറാം വാർഷിക സമ്മേളന ഉദ്ഘാടനം നടക്കുമെന്നും ജിഫ്രി തങ്ങള്‍, 1989ൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തി ചിലർ പുറത്ത് പോയി. ഇവർ പുതിയ…

എൻഎസ്എസ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ; കണ്ണൂരിൽ നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ

കണ്ണൂർ: എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ചെമ്പൻത്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലുകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടികൾ കഴിച്ച ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം. ‍‍ചുഴലി സ്കൂളിലെ…

error: Content is protected !!