Month: May 2024

പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പന്നിയങ്കരയിൽ പെയിന്റിങ് തൊഴിലാളി സൂര്യാതപമേറ്റ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ആണ് വിജേഷിന് സൂര്യാഘാതമേറ്റത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ്…

കാറിന് പിന്നിൽ ലോറിയിടിച്ചു; ; 2 വയസുകാരൻ മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി: ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടുവയസുകാരന് ധാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇതി​ന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊയിലാണ്ടി പാലക്കുളത്ത് വച്ചാണ് സംഭവം. പാലക്കുളത്ത് വെച്ച് ടയർ…

കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയിൽ അരീക്കാട് നല്ലളം വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുവെച്ച് രാവിലെയാണ് അപകടം ഉണ്ടായത്.ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ്…

ഓഫീസിലേയ്ക്ക് വന്നാലും കറന്റ് കിട്ടില്ല’; ലോഡ് കൂടുമ്പോൾ കറന്റ് പോകുമെന്നും മനഃപൂർവമല്ലെന്നും കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ അടുത്ത സെക്കൻഡിൽ തന്നെ സെക്ഷൻ ഓഫീസിലേയ്ക്ക് വിളിക്കേണ്ടെന്നും ഓഫീസിൽ വന്നാലും കറന്റ് കിട്ടില്ലെന്നും കെഎസ്ഇബി പബ്ലിക് റിലേഷൻ ഓഫീസർ സുഭാഷ് പറഞ്ഞു. ലോഡ് കൂടുമ്പോൾ ഫ്യൂസ് പോയി കറന്റ് പോകുന്നതാണെന്നും ഇത് ബോധപൂർവം ചെയ്യുന്നതല്ലെന്നും അദ്ദേഹം…

യുവാവ് ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

കോഴിക്കോട് : വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഇയാളെ ഇന്നലെ ഉച്ച മുതൽ കാണാനില്ലായിരുന്നു. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം…

എസി വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന, പൊടിപൊടിച്ച് എയര്‍കണ്ടീഷണര്‍ കച്ചവടം

കോഴിക്കോട് : വേനൽ കടുക്കുന്നതോ‌ടെ വീടിനകത്തുപ്പോലും ചൂട് കാരണം ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. രണ്ട് ഫാൻ ഒന്നിച്ച് കറങ്ങിയാലും ചൂട് കുറയുന്നില്ല. അതുക്കൊണ്ട് തന്നെ എയർ കണ്ടീഷണറുകൾ വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആവശ്യക്കാർ ഇരട്ടിയാണ്. ആവശ്യത്തിനനുസരിച്ച്…

error: Content is protected !!