Month: October 2023

കോഴിക്കോട് 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി.‌ പ്രതികളായ സായൂജ് , ഷിബു , രാഹുൽ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്സോ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി…

‘പട്ടിയോട് പറഞ്ഞാൽ മതിയോ കടിക്കരുതെന്ന്? എവിടെ ചെന്ന് പരാതി പറയണം’; പ്രതികരണവുമായി ബിഗ് ബോസ് താരം രജിത് കുമാർ

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് താരം രജിത് കുമാർ. പട്ടികൾ ഓടി നടന്ന് കേരളം മുഴുവൻ നടക്കുകയാണ്. രാവിലെ നടക്കാൻ ഇറങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കുത്തിവയ്പ് കൂടി ഇനി എടുക്കേണ്ടി വരും. ഇതിനൊക്കെ…

സെഞ്ചുറി നേടാനുള്ള പോരാട്ടത്തിൽ സവാളയെ തോൽപ്പിച്ച് ചെറിയ ഉള്ളി; കുതിച്ചുയർന്ന് വില

തിരുവനന്തപുരം: കേരളത്തിൽ ഉള്ളിവില കുതിച്ചുയരുന്നു. തെക്കൻ കേരളത്തിൽ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപയും സവാളയ്ക്ക് 70 രൂപ വരെയുമാണ് വില. എന്നാൽ വില ഉത്സവ നാളുകൾക്ക് കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്.…

കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’; ഇംപോസിഷൻ എഴുതാത്തതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് ട്യൂഷൻ മാസ്റ്റർ

കൊല്ലം: ഇംപോസിഷൻ എഴുതാത്തതിന് വിദ്യാർത്ഥിയെ ട്യൂഷൻ മാസ്റ്റർ ക്രൂരമായി മർദിച്ചു. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചത്. അദ്വൈദ് രാജീവിനാണ് അധ്യാപകന്റെ മർദ്ദനമേറ്റത്.ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ‘കരഞ്ഞാൽ വീണ്ടും…

ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കേസി​ന്റെ വിധി ഇന്ന്. വിധി പറയുന്നത് നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ്. 2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ…

കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം; പ്രഖ്യാപനവുമായി ആന്റണി രാജു

തിരുവനന്തപുരം: എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്കാണ് നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും…

കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കുമെന്ന് സൂചന

കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കോടതിയിൽ ഇന്ന് ഹാജരാക്കും. പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നും പോലീസ് വ്യക്തമാക്കി. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്…

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും; ഡിമാന്റുകൾ അംഗീകരിച്ചില്ലെങ്കിൽ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്തസമിതി പണിമുടക്ക് ആഹ്വാനം ചെയ്തത്. വിദ്യാർത്ഥികളുടെ യാത്രാക്കൂലിയ്ക്ക് പുറമെ ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയതും പണിമുടക്കിനു പിന്നിലെ പ്രധാന…

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത; ഇന്ന് കോഴിക്കോട് പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും

കോഴിക്കോട്: പശ്ചിമേഷ്യയില്‍ യുദ്ധം മുറുകുമ്പോൾ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി സമസ്ത. ഇന്ന് വൈകിട്ട് 3.30ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സമസ്ത പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയാ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കം, എസ് വൈ…

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധി നവംബർ 4ന്

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ ശിക്ഷാവിധി നവംബർ 4ന്. സമാനതകളില്ലാത്ത രീതിയിൽ കുട്ടിയെ ക്രൂരമായ പീഡനത്തനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ എറണാകുളം പോക്സോ കോടതിയാണ് നവംബർ നാലിന് വിധി പറയുന്നത്. ഒക്ടോബർ 4 ന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പോലീസ്…

error: Content is protected !!