നെടുമ്പാശ്ശേരി: വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു ആ സന്ദേശം. എൻജിനിൽ ‘തീപ്പിടിത്തമുണ്ടായി. യാത്രക്കാരെല്ലാം എന്തുചെയ്യണമെന്ന് അറിയാതെ പേടിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. നിമിഷങ്ങൾക്കകം തന്നെ സിയാൽ അഗ്നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. എന്താണ് സംഭവം എന്ന് ആലോചിക്കാനെടുക്കുന്ന സമയത്തിന് മുൻപ് തന്നെ ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവരുടെ ഹെലികോപ്ടറുകൾ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു. വിമാനത്താവളത്തിൽ എത്തിയവരെല്ലാം എന്താണ് നടക്കുന്നത് എന്നറിയാതെ ആകെ അങ്കലാപ്പിലായി. എന്താണ് ‘ആൽഫ’യ്ക്ക് സംഭവിച്ചത് എന്നായിരുന്നു പിന്നീട് വിമാനത്താവളത്തിൽ നിന്നും ഉയർന്ന ചോദ്യം.ഉദ്യോഗജനകമായ മുഹൂർത്തങ്ങൾക്ക് അവസാനം ആണ് അരങ്ങേറിയത് ഒരു മോക്ഡ്രിൽ ആയിരുന്നുവെന്ന് ആളുകൾക്ക് മനസിലായത്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾസ്‌കെയിൽ എമർജൻസി മോക്ഡ്രിൽ ആണ് കൊച്ചി വിമാനത്താവളത്തിൽ നടത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്. സിയാലിന്റെ മേൽനോട്ടത്തിൽ, എയർലൈനുകൾ, ജില്ലാ ദുരന്ത നിവാരണ സേന, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി, കോസ്റ്റ്ഗാർഡ്, ജില്ലയിലെ വിവിധ ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.എയർ ഇന്ത്യ എക്സ് പ്രസ്സ് നൽകിയ വിമാനത്തെ ‘ ആൽഫ’ എന്ന എയർലൈൻ ആക്കി മാറ്റി. 130 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു എന്നതായിരുന്നു സാഹചര്യം. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് 2:30 ന്, എൻജിനിൽ ‘തീപ്പിടിത്തമുണ്ടായതായി’ ക്യാപ്റ്റൻ, എ.ടി.സി യെ അറിയിച്ചു. വിമാനത്തിൽ പുക പടർന്നു. ഇതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു. സിയാൽ അഗ്നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. ഓപ്പറേഷൻസ് ഇൻ-ചാർജ് എബ്രഹാം ജോസെഫിന്റെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവരുടെ ഹെലികോപ്ടറുകൾ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു.‘അപകടത്തിൽ’ പരുക്കേറ്റവരേയും കൊണ്ട് വിവിധ ആശുപത്രികളിൽ നിന്നെത്തിയ 22 ആംബുലൻസുകൾ കുതിച്ചു. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് പ്രേം എം.ജെ യുടെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്. സുരക്ഷാ ചുമതല ഏറ്റെടുത്തു. കമാൻഡ് പോസറ്റിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ, ക്രൂ റിസപ്ഷൻ സെന്റർ, ഫ്രണ്ട്‌സ് & റിലേറ്റീവ്സ് റിസപ്ഷൻ സെന്റർ, റീയൂണിയൻ ഏരിയ എന്നിവയുടെ പ്രവർത്തനങ്ങൾക്കൊപ്പം മതപരമായ കൗൺസിലിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മിനിറ്റുകൾക്കകം ആരംഭിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!