നരിക്കുനി: കാരുകളങ്ങര പ്രവാസി അസോസിയേഷൻ (KAPA) നേതൃത്വത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 2023-24 അദ്ധ്യയന വർഷത്തിൽ പ്രദേശത്ത് നിന്നും SSLC,+2, LSS, USS,NMMS പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉപഹാരം നൽകി. നരിക്കനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ടി.കെ.ചന്ദ്രൻ, മൊയ്തി നെരോത്ത്, ലതിക, ടി.രാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മാപ്പിളപ്പാട്ട് രചയിതാവും ഗ്രന്ഥകാരനുമായ ഹസ്സൻ നെടിയനാട്, കണ്ണൂർ യൂനി വേഴ്സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അശ്റഫ് മാസ്റ്റർ കയ്യലശ്ശേരി, യുവ മാദ്ധ്യമ പ്രവർത്തകയും മാധ്യമം പത്രത്തിലെ കണ്ടന്റ് പ്രഡ്യൂസറമായ അനഘ കാരുകളങ്ങര തുടങ്ങിയവരെ പരിപാടിയിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് ദിനേശൻ മാസ്റ്റർ നേതൃത്വം നൽകി. കുവൈത്തിൽ മരണമടഞ്ഞ പ്രവാസികൾക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയിൽ KAPA പ്രസിഡണ്ട് ഹാരിസ് കുണ്ടുങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.സി.കോയ, വേണുഗോപാൽ, സുരേഷ് . കെ.പി പ്രസംഗിച്ചു. അബ്ദുൽ മജീദ്. ഒ.പി സ്വാഗതവും അശ്റഫ് കെ.ഒ നന്ദിയും പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!