കണ്ണൂർ: ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്‌സ്പ്രസ് (06031) ഇന്നു മുതൽ സർവീസ് ആരംഭിക്കും. യാത്രാതിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് റയിൽവെ പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്‌സ്പ്രസ് സർവീസ് നടത്തുക.വൈകീട്ട് 3.40-ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ 11 സ്റ്റേഷനുകളിൽ നിർത്തും. വൈകീട്ട് 5.30-ന് കോഴിക്കോട്ടും 7.40-ന് കണ്ണൂരും എത്തും.കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഓടും. രാവിലെ 8.10- ന് കണ്ണൂരിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 12.30-ന് ഷൊർണൂരിൽ എത്തും. 10 ജനറൽ കോച്ചുകളാണുള്ളത്.ഇന്നു വൈകീട്ട് കണ്ണൂരിൽ മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മറ്റി (എൻ.എം.ആർ.പി.സി.) ‍ട്രെയിനിന് സ്വീകരണം നൽകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!