കോ​ഴി​ക്കോ​ട്: ദുരിത പെയ്ത്തിൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വ​ൻ കൃ​ഷി​നാ​ശം. ജൂ​ൺ പ​ത്തു മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളിൽ ഉണ്ടായ മഴയിൽ കർഷകർക്ക് 5.14 കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ​527 ക​ർ​ഷ​ക​രു​ടെ 35.35 ഹെ​ക്ട​റി​ലു​ള്ള 75,125 വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. 1.83 ഹെ​ക്ട​റി​ലെ 3,555 കു​ല​ക്കാ​ത്ത വാ​ഴ​ക​ളും ന​ശി​ച്ചു. 4.5 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം വാ​ഴ​ക്ക് മാ​ത്രം സംഭവിച്ചു.അ​ടു​ത്ത​കാ​ല​ത്തൊ​ന്നും കു​റ​ഞ്ഞ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജി​ല്ല​യി​ൽ ഇ​ത്ര​യും വ​ലി​യ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജി​ല്ല കാ​ർ​ഷി​ക വി​ക​സ​ന​ക്ഷേ​മ വ​കു​പ്പ് വി​ള​ന​ഷ്ടം സം​ഭ​വി​ച്ച​തി​ന്റെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി. ക​ഴി​ഞ്ഞ ​17 ദി​വ​സ​ത്തിലെ കൃ​ഷി​നാ​ശ​ത്തി​ന്റെ ക​ണ​ക്കു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്.മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. 70.88 ഹെ​ക്ട​റി​ലെ വി​വി​ധ കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്. 1,436 ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മു​ണ്ടാ​യ​താ​യു​ള്ള എ​ഫ്.​ഐ.​ആ​ർ റി​പ്പോ​ർ​ട്ട് ആ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ച്ച​ത് കു​ല​ച്ച വാ​ഴ​ക​ൾ​ക്കാ​ണ്. അ​ടു​ത്ത സീ​സ​ണി​ൽ ത​ദ്ദേ​ശീ​യ കു​ല​ക​ൾ​ക്ക് ക്ഷാ​മം നേ​രി​ടു​മെ​ന്നു​റ​പ്പാ​യി. അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ​കേ​ര ക​ർ​ഷ​ക​ർ​ക്ക് സം​ഭ​വി​ച്ച​ത്.770 കാ​യ്ച്ച തെ​ങ്ങു​ക​ളും 51 കാ​യ്ക്കാ​ത്ത തെ​ങ്ങു​ക​ളും ന​ശി​ച്ചു. 0.30 ഹെ​ക്ട​റി​ലെ നെ​ൽ​കൃ​ഷി ന​ശി​ച്ചു. 50,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ഞ്ചേ​കാ​ൽ ല​ക്ഷ​ത്തി​ന്റെ റ​ബ​ർ​കൃ​ഷി​ക്കാ​ണ് നാ​ശം. ടാ​പ്പി​ങ് ന​ട​ക്കു​ന്ന 256 മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി.കാ​യ്ച്ച 1232 ക​വു​ങ്ങു​ക​ളും നൂ​റോ​ളം കാ​യ്ക്കാ​ത്ത ക​വു​ങ്ങും ക​ട​പു​ഴ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കൊ​ക്കോ​യും മ​ര​ച്ചീ​നി കൃ​ഷി​യും ചെ​റി​യ​തോ​തി​ൽ ന​ശി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!